വാഹന അപകടത്തില്‍ മരിച്ച അഫ്‌സലിന്റെ മൃതദേഹം ഖബറടക്കി

Untitled-1-copy37തിരൂരങ്ങാടി: ചൊവ്വാഴ്‌ച രാത്രിയില്‍ വേങ്ങര കച്ചേരിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം കബറടക്കി. നന്നമ്പ്ര കൊടിഞ്ഞി ഉറുപ്പായില്‍ വീട്ടില്‍ അഷറഫിന്റെ മകന്‍ അഫസല്‍(18)ആണ്‌ മരിച്ചത്‌

അപകടത്തില്‍ തലക്ക്‌ സാരമായി പരിക്കേറ്റ അഫസലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും ബുധനാഴ്‌ച മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്‌ച വൈകീട്ട്‌ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മൃതദേഹം കുറുല്‍ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ അടക്കം ചെയ്‌തു.

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ്‌ അഫ്‌സല്‍. ഉമ്മ സുലൈഖ, സഹോദരങ്ങള്‍ ഷംന റിഷു.

Share news
error: Content is protected !!
Scroll to Top