വിവാഹവാഗ്‌ദാനം നടത്തി ഗര്‍ഭിണിയാക്കി മുങ്ങിയ വേങ്ങര സ്വദേശി പിടിയില്‍

പിടിയിലാകുന്നത്‌ നാലു വര്‍ഷത്തിന്‌ ശേഷം
handcuffsവേങ്ങര: വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി വിദേശത്തേക്ക്‌ മുങ്ങിയയാളെ നാലു വര്‍ഷത്തിന്‌ ശേഷം പോലീസ്‌ പിടികൂടി. വേങ്ങര തട്ടാരുമാട്ടില്‍ സിയാദ്‌(35)നേയാണ്‌ മലപ്പുറം സിഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.

വേങ്ങരയിലെ ഒരു സ്വകാര്യനഴ്‌സിങ്ങ്‌ ഹോമില്‍ ജോലി ചെയ്‌തിരുന്ന യുവതിയെ അവിടുത്തെ മാനേജരായിരുന്ന സിയാദ്‌ വിവഹവാഗ്‌ദാനം നല്‍കി പീഡിപ്പക്കുകായിരുന്നത്രെ. സംഭവം വിവാദമയായതോടെ ഗള്‍ഫിലേക്ക്‌ കടന്നുകളഞ്ഞ ഇയാള്‍ ഒരു ബന്ധുവിന്‌റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയപ്പോഴാണ്‌ അറസ്‌ററ്‌ നടന്നത്‌.
മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയളെ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു

Share news
error: Content is protected !!
Scroll to Top