Section

malabari-logo-mobile

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

HIGHLIGHTS : Bihar Chief Minister Nitish Kumar has resigned

പട്ന: ബീഹാര്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നും ജെഡിയു നേതാവ് നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് ഇതോടെ അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി – കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്.

sameeksha-malabarinews

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നിതീഷ് കുമാറും ജെഡിയുവും വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരികെ വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കെ മഹാസഖ്യത്തെ പിളര്‍ത്തി നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുമായുളള ബന്ധവും അവസാനിപ്പിച്ചു.

മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യാ മുന്നണി പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും രാജിക്കത്ത് നല്‍കിയ ശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!