പരപ്പനങ്ങാടി: പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 29 ാ മത് വാര്‍ഷികാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മറമ്പത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സ്‌കൂള്‍ മാഗസിന്‍ പരപ്പനങ്ങാടി സി ഐ കെ.ജെ ജിനേഷ് പ്രകാശനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കമലം കാടശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ഹസീന സക്കീര്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പല്‍ 37 ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ സിറാജ് ആശംസകള്‍ അറിയിച്ചു. കുട്ടികളുടെ വിവിധയിനം കലാപരിപാടികളും നടന്നു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും, കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌കൂള്‍ ടീച്ചേഴ്‌സും നടത്തി. സ്‌കൂള്‍ മാനേജര്‍ അബ്ദുല്ലത്തീഫ് തെക്കേ പാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ജെ സുജയ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




