Section

malabari-logo-mobile

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 1 കോടി 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

HIGHLIGHTS : Big gold hunt in Karipur; Gold worth Rs 1 crore 20 lakh was seized

കരിപ്പൂര്‍ : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി രണ്ടു കിലോഗ്രാമോളം സ്വര്‍ണമാണ് രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ജിദ്ദയില്‍നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമായി പിടികൂടിയത്.

ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ വന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ തെക്കേതില്‍ മുഹമ്മദ് ഷെരീഫില്‍ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തില്‍ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ പയ്യാശ്ശേരി തണ്ടുപാറയ്ക്കല്‍ സഫ്വാനില്‍ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

sameeksha-malabarinews

ഈ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സഫ്വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ബാബു നാരായണന്‍, മനോജ് എം., അഭിലാഷ് സി., മുരളി പി, വിനോദ് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ അര്‍ജുന്‍ കൃഷ്ണ, ആര്‍ എസ് സുധ, ദിനേശ് മിര്‍ധ ഹെഡ് ഹവല്‍ദാര്‍മാരായ അലക്‌സ് ടി.എ., വിമല പി, M.K. വത്സന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!