അഞ്ച് വീടുകളില്‍ മോഷണം;സ്വര്‍ണവും പണവും മോഷ്ടിച്ചു

കടലുണ്ടി: മണ്ണൂര്‍ വടക്കുമ്പാട്ട് കമാലിയ സ്‌ക്കൂളിനു സമീപത്തെ 5 വീടുകളില്‍ കള്ളന്‍ കയറി. 2വീടുകളില്‍ നിന്നായി 3 പവനും 5000 രൂപയും നഷ്ടപ്പെട്ടു. വേട്ടുവളപ്പില്‍ ഷബീബ്, അങ്ങാടി വീട്ടില്‍ ഷൈജേഷ്, തോട്ടത്തില്‍ ശിഹാബുദ്ദീന്‍, ചക്കിട്ടക്കണ്ടി അബ്ദുല്‍ റസാഖ്, സഹോദരന്‍ അബ്ദുല്‍ അസീസ് എന്നിവരുടെ വീടുകളിലാണ് കള്ളന്‍ കയറിയത്.

ഷബീബിന്റെ വീട്ടില്‍ നിന്നു സ്വര്‍ണവും ഷൈജേഷിന്റെ വീട്ടില്‍ നിന്നു പണവും നഷ്ടപ്പെട്ടു. വീടിന്റെ മുകള്‍ നിലയിലൂടെ അകത്തു കടന്ന കള്ളന്‍ അലമാരയില്‍ നിന്നാണു ആഭരണം അപഹരിച്ചത്. മറ്റു വീടുകളില്‍ വാതില്‍ പൊളിച്ചു അകത്തു കയറിയാണ് മോഷണം നടന്നത്. അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ചക്കിട്ടക്കണ്ടി അബ്ദുല്‍ അസീസ്, സി.റസാഖ്, എ.വി.ഷൈജേഷ് എന്നിവരുടെ വീടുകളില്‍ ആളില്ലായിരുന്നു. അസീസിന്റെ കുടുംബം വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ്. മോഷണ വിവരം അറിഞ്ഞത്.

റസാഖിന്റെ കുടുംബം വിദേശത്താണ്. ഷൈജേഷ് വീട് അടച്ചു ബന്ധു വീട്ടില്‍ പോയതായിരുന്നു. ഫറോക്ക് എസ്‌ഐ പി.ടി.സൈഫുല്ലയുടെ നേതൃത്ത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top