Section

malabari-logo-mobile

ഉപയോഗിച്ച് കൊതി തീരും മുമ്പേ നഷ്ടമായ ഐഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍

HIGHLIGHTS : The fire brigade personnel recovered the lost iPhone before it was used up

മലപ്പുറം : സെല്‍ഫി എടുക്കുന്നതിനിടെ കുളത്തില്‍ വീണ് നഷ്ടമായി എന്ന് കരുതിയ യുവാവിന്റെ പുതിയ ഐഫോണ്‍ വീണ്ടെടുത്ത് നല്‍കി പെരിന്തല്‍മണ്ണ അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോണ്‍ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീന്‍കുളത്തിക്കാവ് ക്ഷേത്രക്കുളത്തില്‍ വീണു പോയത്.
ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. ഇതിന് ഇടയില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് ശരത്തിന്റെ പുതിയ ഐഫോണ്‍ 12 പ്രോ വെള്ളത്തില്‍ വീണത്. തുടര്‍ന്ന് ഉടന്‍ തന്നെ ശരത്തും സുഹൃത്തുക്കളും ഏറെനേരം കുളത്തില്‍ ഇറങ്ങി തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷസേന ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി സ്‌കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിന്റെ ഏറ്റവും അടിഭാഗത്തുനിന്ന് ഫോണ്‍ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്.

sameeksha-malabarinews

ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ പി.മുഹമ്മദ് ഷിബിന്‍, എം.കിഷോര്‍ എന്നിവരാണ് സ്‌കൂബ സെറ്റ് ഉപയോഗിച്ച് തിരച്ചില്‍ നടത്തി ഫോണ്‍ വീണ്ടെടുത്ത് നല്‍കിയത്. സാധാരണ രീതിയില്‍ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ഒന്നും അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്താറില്ല. എന്നാല്‍ യുവാവിന്റെ നിസ്സഹായ അവസ്ഥയും വലിയ വിലയുടെ ഫോണും സ്റ്റേഷന്റെ അടുത്തുള്ള പ്രദേശമായതുകൊണ്ടാണ് കുളത്തില്‍ തിരച്ചില്‍ നടത്താന്‍ ഞങ്ങള്‍ എത്തിയത് എന്ന് തിരച്ചില്‍ നേതൃത്വം നല്‍കിയ അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ അടുത്തകാലത്താണ് ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ ചെലവഴിചാണ് ശരത്ത് ഈ ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഉപയോഗിച്ച് കൊതി തീരുന്നതിനു മുമ്പാണ് ഫോണ്‍ ഇന്നലെ ക്ഷേത്രക്കുളത്തില്‍ വീണത്.

്‌ഫോണ്‍ നഷ്ടമായത്തോടെ വലിയ സങ്കടത്തിലായിരുന്നു ശരത്ത്. തുടര്‍ന്ന് അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍ 10 മിനിറ്റ് നടത്തിയ തിരച്ചിലിലാണ് ഒടുവില്‍ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ തിരച്ചിലില്‍ കണ്ടെത്തിയ ഫോണിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല ഇതോടെയാണ് ശരത്തിന് ആശ്വാസമായത് . ഈയൊരവസരത്തില്‍ കൂടെ നിന്ന് എന്നെ സഹായിച്ച അഗ്‌നി രക്ഷസാ ഉദ്യോഗസ്ഥരോട് വളരെയധികം നന്ദിയുണ്ട് എന്ന് ശരത്ത് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!