ഭിന്നശേഷി സ്‌നേഹ സംഗമം ശനിയാഴ്ച തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 3 ന് ശനിയാഴ്ച തിരൂരങ്ങാടിയില്‍ ഭിന്നശേഷി സ്‌നേഹ സംഗമം നടക്കും. സിഗ്‌നേച്ചര്‍ ഭിന്നശേഷി കൂട്ടായ്മയും തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് എന്‍.എസ്.എസും എസ്.ഐ.പി.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സംഗമം പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും.

തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി, പത്മശ്രീ കെ.വി റാബിയ, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, തിരുരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ:കെ.അസീസ്, കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാക്കളായ ബേബി അല്‍വിന, അമല്‍ ഇഖ്ബാല്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

പട്ടുറുമാല്‍ ഫെയിം സുറുമി വയനാട്, മെഹ്‌റിന്‍, അന്‍വര്‍ തിരൂരങ്ങാടി, മുജീബ്, റുബീന പുളിക്കല്‍, ഹസീബ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത പരിപാടിയും അരങ്ങേറും.

Share news
error: Content is protected !!
Scroll to Top