പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണവുമായി 3 പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 29.84 ലക്ഷം രൂപയുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രണ്ട് കേസുകളിലായാണ് മൂന്നുപേരെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിറങ്ങിയ മണ്ണാര്‍മല സ്വദേശികളായ പള്ളിപ്പടി പള്ളിപ്പാറ അബൂബക്കര്‍ (62), വൈശ്യര്‍ വിട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (41) എന്നിവരില്‍നിന്നാണ് പത്തും ക്ഷം രൂപവീതം പിടിച്ചെടുത്തത്.

പ്രത്യേക തുണിസഞ്ചിയിലാക്കി ശരീരത്തില്‍ കെട്ടിവച്ചാണ് പണം കൊണ്ടുവന്നത്. തമിഴ്‌നാട്ടില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വിതരണത്തിന് കൊണ്ടുവന്ന പണമാണിതെന്ന് പൊലീസ് പറഞ്ഞു.

വൈകിട്ട് കരിങ്കല്ലത്താണിയില്‍ പരിശോധന നടത്തുന്നതിനിടെ കരിങ്കല്ലത്താണി പൊതിയില്‍ ബഷീറില്‍ (44)നിന്നാണ് 9.84 ലക്ഷം രൂപ കണ്ടെടുത്തത്. പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top