Section

malabari-logo-mobile

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത

HIGHLIGHTS : തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നിലവിലെ സാഹചര്യത്തില്‍ ബുധന്‍ മുതല്‍ വെള്ളിവരെ മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട് , ഇടുക്കി, ആലപ്പുഴ ജില്ലകളിലും എറണാകുളം മൂവാറ്റുപുഴ ഭാഗത്തും കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഒറ്റപ്പെട്ടതോ ശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേരള വെതര്‍ പ്രവചിക്കുന്നു. വയനാട് , മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

sameeksha-malabarinews

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന ചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!