Section

malabari-logo-mobile

ബീവറേജ് ഔട്ട്‌ലറ്റ് അടച്ചില്ല: മുസ്ലീംലീഗ് കമ്മറ്റികള്‍ പിരിച്ചുവിട്ടു

HIGHLIGHTS : മലപ്പുറം ജില്ലയിലെ പൂക്കിപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധിച്ച് തെന്നല പഞ്ചായത്തിലെ മുസ്ലീം ലീഗിന്റെയും പോഷക സം...

muslim leageമലപ്പുറം:  മലപ്പുറം ജില്ലയിലെ പൂക്കിപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധിച്ച് തെന്നല പഞ്ചായത്തിലെ മുസ്ലീം ലീഗിന്റെയും പോഷക സംഘടനകളുടെയും കമ്മറ്റികള്‍ പിരിച്ചുവിട്ടു.ഷോപ്പ് അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് ദിവസങ്ങളായി ഇവിടെ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ശ്ക്തമായ സമരം നടന്നുവരികയാണ്

മുസ്ലീം ലീഗ് ഭരിക്കുന്ന തെന്നല ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും പാര്‍ട്ടിജില്ലാ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിട്ടുൂണ്ട്. ഈ ബീവറേജ് ഷോപ്പ് അടച്ചുപൂട്ടുമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണാണ് മുസ്ലീം ലീഗിന്റെയും യൂത്ത്‌ലീഗിന്റെയും എംഎസ്എഫിന്റെും കമ്മറ്റികള്‍ സ്വയം പിരിച്ചുവിട്ടത്.

sameeksha-malabarinews

നേരത്തെ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മാത്രമെ പുട്ടുന്ന ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ ഉണ്ടായിരുന്നൊള്ളു. എന്നാല്‍ ഇന്ന് പുതുക്കിയ ലിസ്റ്റില്‍ പരപ്പനങ്ങാടി കൂടി ഉള്‍പ്പെടുത്തിയിരുന്നു. വിദ്യഭ്യസമന്ത്രി പികെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ ഉള്‍പ്പെട്ടവയാണ് പൂക്കിപ്പറമ്പും, പരപ്പനങ്ങാടിയും. രണ്ടും പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ചില്‍ പെട്ടവയാണ്. ഒരു റെയിഞ്ചിലെ ഒരു ഷോപ്പ് അടക്കാമെന്ന് തീരുമാനമാണ് പൂക്കിപറമ്പ് ഒഴിവാകാകന്‍ കാരണമെന്ന് കരുതുന്നു,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!