Section

malabari-logo-mobile

പരപ്പനങ്ങാടി ബീവറേജ് ഔട്ട് ലെറ്റ് എക്‌സൈസ് സീല്‍ ചെയ്തു

HIGHLIGHTS : ഒക്ടോബര്‍ രണ്ടിന് അടച്ച് പൂട്ടുന്ന കേരളത്തിലെ ബീവറേജ് ഔട്ട്‌ലെറ്റുകളി്ല്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി വിദേശമദ്യഷോപ്പ് എക്‌സൈസ് വകുപ്പ് പൂട്ടി സീല്‍ ചെ...

excise.2പരപ്പനങ്ങാടി : ഒക്ടോബര്‍ രണ്ടിന് അടച്ച് പൂട്ടുന്ന കേരളത്തിലെ ബീവറേജ് ഔട്ട്‌ലെറ്റുകളി്ല്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി വിദേശമദ്യഷോപ്പ് എക്‌സൈസ് വകുപ്പ് പൂട്ടി സീല്‍ ചെയ്തു. തീരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ആര്‍ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇന്ന് രാത്രി ഏഴു മണിയോടെ അഞ്ചപ്പുരയിലെ ഔട്ട്‌ലെറ്റ് അടച്ച് സീല്‍ ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഷോപ്പ് അടപ്പിച്ചത്.

ഇന്ന് ഡ്രൈഡേ ആയതിനാല്‍ ഔട്ട്‌ലെറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ഷോപ്പ് മാനേജരുടെ സാനിധ്യത്തിലാണ് ഉദ്യോഗസ്ഥര്‍ ഷോപ്പ് സീല്‍ ചെയ്തത്. ഇവിടെ നിലവില്‍ സ്റ്റോക്കുള്ള മദ്യം അടുത്ത ദിവസം തന്നെ ഇവിടെനിന്ന് മാറ്റുമെന്നാണ് സൂചന.

sameeksha-malabarinews

പതിനാല് വര്‍ഷത്തോളമായി നടന്നുവരുന്ന ഈ ബീവറേജ് ഔ്ട്ട്‌ലെറ്റില്‍ ദിനം പ്രതി ശരാശരി ഒമ്പത് ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു.

ഷോപ്പ് അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് ദിവസങ്ങളായി ഇവിടെ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ശ്ക്തമായ സമരം നടന്നുവരികയാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!