Section

malabari-logo-mobile

“ബീറ്റ്റൂട്ട് മുട്ട തോരൻ” കഴിച്ചുനോക്കിയിട്ടുണ്ടോ……

HIGHLIGHTS : Beetroot egg thoran

ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട് – 1(മീഡിയം സൈസ് )
തേങ്ങ ചിരവിയത് – ഒരു കൈപിടി
പച്ചമുളക് – 2
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ചെറിയുള്ളി – 5/6
കുരുമുളക്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ – 2ടേബിൾസ്പൂൺ
കടുക് – കാൽ ടീസ്പൂൺ
വറ്റൽ മുളക് – 2എണ്ണം
മുട്ട – 2

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലികളഞ്ഞ് കുഞ്ഞുകഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ശേഷം  തേങ്ങ ചിരവിയതും, പച്ചമുളകും കറിവേപ്പിലയും മഞ്ഞൾപൊടിയും ചേർത്ത് മിക്സിയിലിട്ട് ഒതുക്കിയെടുക്കുക. ഈ മിക്സും,ചെറിയുള്ളി അരിഞ്ഞത്, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ബീറ്റ്റൂട്ട് അരിഞ്ഞ് വെച്ചതിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യാം.
ശേഷം പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് , വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചശേഷം ബീറ്റ്റൂട്ട് മിക്സ്‌ ചേർക്കുക.

ബീറ്റ്റൂട്ട് നന്നായ് വേവുന്നവരെ അടച്ചുവെച്ച് കുക്ക് ചെയ്തെടുക്കാം.അൽപ്പം കഴിഞ്ഞ് പാനിന്റെ നടുക്ക് മുട്ട പൊട്ടിച്ചൊഴിക്കാം.അൽപ്പം കുരുമുളക്പൊടി കൂടെ ചേർത്ത ശേഷം എല്ലാംകൂടെ നന്നായ് മിക്സ്‌ ചെയ്ത് 2/3മിനിറ്റ് വരട്ടിയ ശേഷം ഇറക്കിവെക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!