Section

malabari-logo-mobile

പി വി ഗംഗാധരനുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് യുവനടന്‍ സ്വരൂപ്

HIGHLIGHTS : Young actor Swaroop shares memories with PV Gangadharan

അന്തരിച്ച വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും സിനിമ നിര്‍മ്മാതാവുമായ ശ്രീ പിവി ഗംഗാധരനെക്കുറിച്ച് തമിഴ്, തെലുങ്ക്,ഐറിഷ് സിനിമകളിലൂടെ പ്രശസ്തനായ
തെന്നിന്ത്യന്‍ യുവനടന്‍ സ്വരൂപ് മലബാറി ന്യൂസുമായി ഓര്‍മ്മകള്‍ പങ്കുവെച്ചു.

ഞാനിപ്പോള്‍ അയര്‍ലണ്ടില്‍ ഉള്ള വീട്ടിലാണ്. സാധാരണയായി രാവിലെ 5:30 നു ഉണരുന്നതാണ് എന്റെ ശീലം ഇന്ന് രാവിലെ ഐറിഷ് ടൈം 3.30 ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്താണ് കാരണം എന്നറിയില്ല, ഉണര്‍ന്നുകഴിഞ്ഞാല്‍ ടാബില്‍ ന്യൂസ്പേപ്പര്‍ ആണ് ആദ്യം വായിക്കുക. പതിവുപോലെ ന്യൂസ്പേപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത ഞാന്‍ പിവിജി അങ്കിളിന്റെ വിയോഗവാര്‍ത്തയാണ് ഇന്നാദ്യം അറിഞ്ഞത്. അതിരാവിലെ തന്നെ വളരെ അടുപ്പമുള്ള ആളുകളുടെ തന്നെ വിയോഗവാര്‍ത്ത അപ്രതീക്ഷിതമായി അറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ വേദനാജനകമാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പും പിവിജി അങ്കിളിനോട് വാട്‌സ് ആപ് കാള്‍ മുഖേന സംസാരിച്ചതാണ്. കേരളവും
അയര്‍ലണ്ടും തമ്മില്‍ ഉള്ള സമയവ്യത്യാസവും, അദ്ദേഹത്തിന്റെ പ്രായവും തിരക്കും എല്ലാം ചിന്തിച്ചു ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാറുണ്ടായിരുന്നില്ല അങ്കിള്‍ സുഖമല്ലേ എന്നെല്ലാം മെസ്സേജ് അദ്ദേഹത്തിന്റെ പേര്‍സണല്‍ നമ്പറിലേക്ക് അയക്കാറാണ് പതിവ്. അദ്ദേഹം മറുപടി അയക്കാറില്ല പകരം കാള്‍ ചെയ്യും. മോനെ എന്ന് വിളിച്ചുകൊണ്ട് വളരെ സ്‌നേഹത്തോടെയാണ് വിശേഷങ്ങള്‍ പങ്ക് വെക്കുക. നിറകുടം തുളുമ്പില്ല എന്ന് കാരണവന്മാര്‍ പറയുമായിരുന്നു
ആ ചൊല്ലിന് അനുയോജ്യനായ വ്യക്തി ആയിരുന്നു പിവിജി അങ്കിള്‍.

sameeksha-malabarinews

എന്റെ കൗമാരകാലത്തായിരുന്നു ഞാന്‍ പിവിജി അങ്കിളിനെ ആദ്യമായി കാണുന്നത് അദ്ദേഹത്തിന് എന്നെ പരിചയപെടുത്തിയതാകട്ടെ എന്റെ ഗോഡ്ഫാദര്‍ ആയ മുന്‍മന്ത്രി എസി ഷണ്‍മുഖദാസ് അങ്കിള്‍ ആണ്.വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ സീരിയസ്സായി സിനിമയെ പ്രൊഫെഷനായി തെരഞ്ഞെടുത്തപ്പോള്‍ ആദ്യം കണ്ടു അനുഗ്രഹം വാങ്ങിച്ചതും പിവിജി അങ്കിളില്‍ നിന്നായിരുന്നു. 2020 ജനുവരിയില്‍ ശ്രീ പിടി മോഹനകൃഷ്ണന്‍ അവര്‍കള്‍ മരണപ്പെട്ടപ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നെ ഉടനെ തന്നെ വിവരം അറിയിച്ചു. മോഹനേട്ടന്‍
എന്ന് അടുപ്പത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്ന പിവിജി അങ്കിള്‍നെ ഞാന്‍ ആ വിവരം അറിയിച്ചു. ഉടനെ 10 മിനുട്ട് കഴിഞ്ഞപ്പോള്‍ പിവിജി അങ്കിള്‍ എന്നെ തിരിച്ചുവിളിച്ചു മോനെ പത്രക്കാരൊന്നും അറിഞ്ഞിട്ടില്ല
ഇവിടെ ആര്‍ക്കും വിവരം കിട്ടിയില്ല ഞാന്‍ പറഞ്ഞു അങ്കിള്‍ 20 മിനുട്ടാവുന്നതേയുള്ളൂ മോഹനേട്ടന്‍ പോയിട്ട്, ഞാന്‍ ആദ്യം അങ്കിള്‍നെ അറിയിച്ചതാണ്, മോഹനേട്ടന്റെ ഏക സഹോദരിയുടെ കോണ്‍ടാക്ട്
നമ്പര്‍ അയച്ചുകൊടുത്തു ഇതില്‍ വിളിച്ചോളൂ. ഉടനെ പിവിജി അങ്കിള്‍ അവരെ വിളിച്ചു ഒന്നുകൂടി വിവരം ഉറപ്പാക്കി 1 മണിക്കൂറിനുള്ളില്‍ എരമംഗലത്തു മോഹനേട്ടന്റെ വീട്ടില്‍ എത്തുകയും ചെയ്തു.അങ്ങിനെ
കുറെ ഓര്‍മ്മകള്‍ എനിക്ക് പിവിജി അങ്കിള്‍നെ കുറിച്ചുണ്ട്. അവസാനമായി പിവിജി അങ്കിളിനെ നേരില്‍ കണ്ടത് നടന്‍ സത്താര്‍ അങ്കിളിന്റെ മകന്‍ ഉണ്ണിയുടെ ( നടന്‍ കൃഷ് ജെ സത്താര്‍ ) വിവാഹ
റിസ്പഷന് മദ്രാസില്‍ വച്ചാണ്. അന്നദ്ദേഹം മക്കളെ എനിക്ക് പരിചയപ്പെടുത്തി. തലക്കനമോ അഹങ്കാരമോ ഇല്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന പിവിജി അങ്കിളിനെ അദ്ദേഹവുമായി
ഇടപഴകിയ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ലാളിത്യമാര്‍ന്ന പെരുമാറ്റം പലരും പിവിജി അങ്കിളില്‍ നിന്നും പഠിക്കേണ്ടതാണ്, കലയെയും കലാകാരന്മാരെയും കോഴിക്കോടിനേയും അദ്ദേഹം എന്നും ഏറെ സ്‌നേഹിച്ചിരുന്നു, ഈ വിയോഗം താങ്ങാന്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി ഷെറിന്‍ ആന്റിയ്ക്കും അദ്ദേഹത്തിന്റെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കഴിയട്ടെ. അതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.ഈ വിയോഗം താങ്ങാനാവുന്നില്ല സ്വരൂപ് വേദനയോടെ പറഞ്ഞു നിര്‍ത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!