വെയിലേറ്റ് കരിവാളിച്ചോ ? ഇതാ… തക്കാളികൊണ്ടൊരു കിടിലന്‍ പൊടിക്കൈ

കത്തുന്ന വേനല്‍ വന്നു തുടങ്ങി. പുറത്ത് പോയി വരുമ്പോഴേക്കും മുഖം കരിവാളിച്ചു പോയെങ്കില്‍ വിഷമിക്കേണ്ട. തക്കാളിയും തേനും കൊണ്ടൊരു കൂട്ടുണ്ട് കരുവാളിപ്പ് മാറ്റാന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുറത്ത് പോയി വന്ന ഉടന്‍ മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം നമ്മുടെ അടുക്കളയില്‍ എല്ലായ്പ്പോഴും ലഭ്യമായ തക്കാളി പകുതിയായി മുറിച്ച് നീരെടുക്കുക. കൂടെ അര ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും (സണ്‍ ടാന്‍ ഏറ്റ് കരിവാളിച്ച ഭാഗങ്ങളില്‍ ) നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മിനിറ്റ് മസാജ് ചെയ്തതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ വെള്ളം ഒപ്പിയെടുത്തതിന് ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസര്‍ പുരട്ടാം.

തക്കാളിയുടെ കുരു ഒഴിവാക്കുന്നതാണ് നല്ലത്. തക്കാളി നീര് അലര്‍ജി ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. അലര്‍ജി ഉണ്ടോ എന്നറിയാന്‍ മുഖത്തിന് താഴെ കഴുത്തിലോ കൈയിലോ തക്കാളി നീര് പുരട്ടി 10 മിനിട്ടിനു ശേഷം കഴുകി കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു തരത്തിലുള്ള അസ്വാസ്ഥതയും ( ചൊറിയാലോ,നീറലോ) ഇല്ലെങ്കില്‍ അലര്‍ജി ഇല്ലെന്ന് മനസ്സിലാക്കാം. ആദ്യ ഉപയോഗത്തില്‍ ഒന്നും മുഖത്ത് പരീക്ഷിക്കാതിരിക്കുക. പകരം കഴുത്തിലോ കയ്യിലോ പുരട്ടി അലര്‍ജി ഇല്ലെന്ന് ഉറപ്പു വരുത്തുക.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •