ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം

Avalanche in Uttarakhand

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

ദില്ലി:ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ഗംഗാ തീരത്തെ ഗ്രാമങ്ങളില്‍ നിന്ന് ജങ്ങളെ മാറ്റുന്നു. ചമോലിജില്ലയിലെ തപോവനന്‍ പ്രദേശത്തെ റെയ്‌നി ഗ്രാമത്തിലാണ് അപകടമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് സംഭവം

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗംഗാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് നാശം വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതെസമയം അപകടം സ്ഥലത്ത് വേണ്ട എല്ലാ തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്ത് വ്യക്തമാക്കി.

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ഋഷികേശിലും ഹരിദ്വാറിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •