പാലയില്‍ തന്നെ മത്സരിക്കും മാണി സി കാപ്പന്‍

തിരുവനന്തപുരം:പാലയില്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രഫുല്‍ പട്ടേലുമായ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

തന്നോട് പാലയില്‍ നിന്ന് ഒഴിയാന്‍ ആരും പറഞ്ഞിട്ടില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതെസമയം പാല സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍സിപി സംസ്ഥാ അധ്യക്ഷന്‍ ടിപി പീതാംബരന്‍ പറഞ്ഞു. പ്രഫുല്‍ പട്ടേലുമായി മുഖ്യമന്ത്രിഫോണില്‍ സംസാരിച്ചിരുന്നു.മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും ടി പി താംബരന്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •