‘വൈദ്യുതി സേവനങ്ങള്‍ വാതില്‍ല്‍പ്പടിയില്‍’ പദ്ധതിയുമായി കെഎസ്ഇബി

തിരുവനന്തപുരം : ഉപഭോക്ത്യ സേവനത്തില്‍ രാജ്യത്തിന് മാതൃകയായി കെഎസ്ഇബി. 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനം അതിവേഗം ഉപഭോക്താവിന് ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് നിലവില്‍ വന്നു.

ആദ്യഘട്ടത്തില്‍ 362 സെക്ഷനിലാണ് വൈദ്യുതി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതി.1912 ല്‍ വിളിച്ച് ആവശ്യം അറിയിച്ചാല്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യും. ഇത് സെക്ഷന്‍ ഓഫീസിലേക്ക് കൈമാറും. പുതിയ എല്‍ടി കണക്ഷന്‍, കണക്റ്റഡ് കോണ്‍ടാക്ട് ലോഡ് മാറ്റം,ഫേസ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ എന്നീ സേവനങ്ങളാണ് ലഭിക്കുക. അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ ഫീസ് ആവശ്യമില്ല.

 

Share news
error: Content is protected !!
Scroll to Top