വന്യമൃഗങ്ങള്‍ അതിക്രമിച്ചുകടക്കുന്നത് തടയാന്‍ കാട്ടില്‍ തടയണ

HIGHLIGHTS : Barriers should be built in the forest to prevent wild animals from trespassing.

മുക്കം: ജനവാസമേഖലയില്‍ വന്യമൃഗ ങ്ങള്‍ അതിക്രമിച്ചുകടക്കുന്നത് തടയാന്‍ വനം വകുപ്പിന്റെ ‘മി ഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍’ പദ്ധ തിയുടെ ഭാഗമായി ബ്രഷ്വുഡ് ചെക്ക് ഡാമുകള്‍ പണിയുന്നു. വേനല്‍ കടുത്തതോടെ കാട്ടില്‍ ജലക്ഷാമം രൂക്ഷമായതിനാലാ ണ് വെള്ളത്തിനും ഭക്ഷണത്തിനു മായി വന്യമൃഗങ്ങള്‍ ജനവാസമേ ഖലയിലേക്ക് ഇറങ്ങുന്നത്. ഇത് പരിഹരിക്കാന്‍ വനമേഖലയില്‍ ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നി ര്‍മിച്ച് മൃഗങ്ങള്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തും.

വേനലില്‍ വറ്റുന്ന അരുവി കളിലും തോടുകളിലും കുളങ്ങളി ലുമാണ് ജലസംഭരണികള്‍ ഒരു ക്കുന്നത്. താമരശേരി റെയ്ഞ്ചിന് കീഴില്‍ വിവിധ സെക്ഷന്‍ ഓഫി സുകളുടെ നേതൃത്വത്തില്‍ ജീവന ക്കാരുടെ ശ്രമദാനമായാണ് തട യണ നിര്‍മിക്കുന്നത്. ഇതിന്റെ ഭാ ഗമായി ജലസ്രോതസ്സുകളിലെ ചെളിയും മണലും നീക്കിത്തുട ങ്ങി.

sameeksha-malabarinews

നായര്‍കൊല്ലി സെക്ഷന്‍ പൂ വാറന്‍തോട് തമ്പുരാന്‍ കൊല്ലി, കാടോത്തിക്കുന്ന്, കൊടക്കാട്ടു പാറ എന്നിവിടങ്ങളിലായി മൂന്ന് തടയണകള്‍ നിര്‍മിച്ചു. ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനാ ണ് നീക്കം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!