Section

malabari-logo-mobile

ബെംഗളൂരുവില്‍ ഇന്ന് ബന്ദ്

HIGHLIGHTS : Bandh today in Bengaluru

ബെംഗളൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് കന്നഡ – കര്‍ഷക സംഘടനകള്‍ ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. ബന്ദിന് കെഎസ്ആര്‍ടിസി, ബിഎംടിസി തൊഴിലാളി യൂണിയനുകള്‍ പിന്തുണ അറിയിച്ച സാഹചര്യത്തില്‍ നഗരത്തില്‍ പൊതുഗതാഗതം തടസപ്പെട്ടേക്കും.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. എ. ദയാനന്ദ് നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തുമെന്നും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ഇതിനിടെ, ഫ്രീഡം പാര്‍ക്ക്, രാജ്ഭവന്‍, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍, ഫ്രീഡം പാര്‍ക്കില്‍ മാത്രമേ പ്രതിഷേധം അനുവദിക്കൂ എന്ന് പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

നഗരത്തില്‍ ഓണ്‍ലൈന്‍ ക്യാബുകള്‍ പതിവുപോലെ സര്‍വീസ് നടത്തും. മെട്രോ, ഒല, ഊബര്‍ സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഒല ഊബര്‍ ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ പാഷ പറഞ്ഞു. എന്നിരുന്നാലും, നഗരത്തില്‍ റെസ്റ്റോറന്റുകള്‍ അടഞ്ഞുകിടക്കുമെന്ന് ബാംഗ്ലൂര്‍ ഹോട്ടലിയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. സി. റാവു പറഞ്ഞു. അതേസമയം, സ്വകാര്യ ഗതാഗതം തടസ്സപ്പെട്ടേക്കാവുന്നതിനാല്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ കരുതലോടെ ആസൂത്രണം ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ട് യാത്രാ അപ്‌ഡേറ്റുമായി എയര്‍ലൈന്‍ വിസ്താര രംഗത്തെത്തി. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഇന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, ജെഡിഎസ് എന്നിവയും ബന്ദിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. ഇന്ന് എല്ലാ സ്ഥാപനങ്ങളും അടച്ച് ബന്ദിനെ പൂര്‍ണവിജയമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!