തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ചൊവ്വ വൈകിട്ട് 4.05ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെന്‍ട്രല്‍-കാസര്‍കോട് (20632) വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും. മുഴുവന്‍ സീറ്റുകളിലേക്കും റിസര്‍വേഷന്‍ നടന്നതായി റെയില്‍വേ അറിയിച്ചു. എട്ട് കോച്ചാണ് ഇതിനുള്ളത്.
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസിചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്. എട്ട് മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും. ബുധനാഴ്ച മുതല്‍ ഇരുഭാഗത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും. രാവിലെ ഏഴിന് കാസര്‍കോടുനിന്ന് -തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (20631) പുറപ്പെടും. കാസര്‍കോട് വന്ദേഭാരത് (20632) തിങ്കളാഴ്ചകളിലും തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631) ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




