Section

malabari-logo-mobile

ബാണാസുരസാഗര്‍ തുറന്നു; ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നു

HIGHLIGHTS : Banasurasagar opened; More water is being released from Idukki Dam

ബാണാസുര സാഗര്‍ ഡാം തുറന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. നാല് ഷട്ടറുകളില്‍ ഒന്ന് ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്റില്‍ 8.50ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിന്റെ ഷട്ടര്‍ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ വിലയിരിത്തിയിരുന്നു.
റൂള്‍ കര്‍വില്‍ തന്നെ വെള്ളം പിടിച്ചുനിര്‍ത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ ഡാമുകള്‍ തുറക്കുന്നത് ഭീതിയുണ്ടാക്കാന്‍ സാധ്യതയില്ല. പക്ഷേ, മഴ തിമിര്‍ത്തുപെയ്യുകയാണ്. ആ വെള്ളമൊക്കെ ഈ പുഴയിലേക്ക് വരുന്നത്. 774 മീറ്ററാണ് ഡാമിന്റെ റൂള്‍ കര്‍വ്. അത് ഇന്നലെ രാത്രി കടന്നു. ഇപ്പോള്‍ 774.25 മീറ്ററാണുള്ളത് എന്നും മന്ത്രി പറഞ്ഞു

sameeksha-malabarinews

കോട്ടാത്തറ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉളളതിനാല്‍ ഈ ഭാഗത്ത് നിന്ന് ആളുകളെ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീന്‍ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

കക്കയം ഡാമില്‍ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയായിരുന്നതിനാലാണ് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം.

മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.
അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടും. പത്തു മണി മുതല്‍ അളവ് കൂട്ടാനാണ് തീരുമാനം. എല്ലാ ഷട്ടരുകളും 60 സെന്റി മീറ്റര്‍ ആക്കി ഉയര്‍ത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!