അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

പ്രതീകാത്മക ചിത്രംഅട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

ഇന്നലെ രാത്രി 10ന് തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. എന്നാല്‍ രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. അട്ടപ്പാടിയില്‍ ഈ വര്‍ഷം റിപ്പോര്‍ട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.

കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top