രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേര്‍ മരിച്ചു

രാജസ്ഥാന്‍ സിക്കാറില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദര്‍ശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പുലര്‍ച്ചെ അഞ്ച് മണിക്ക് മാസപൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്.

ക്ഷേത്രത്തിന്റെ വാതില്‍ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഗേറ്റുകള്‍ തുറന്ന് ആളുകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഉടന്‍ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു.

Share news
error: Content is protected !!
Scroll to Top