മങ്കിപോക്‌സ് രോഗലക്ഷണം; കണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരി ചികിത്സയില്‍

കണ്ണൂര്‍: മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഏഴ് വയസുകാരിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി യുകെയില്‍ നിന്നും എത്തിയ കുട്ടിയില്‍ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചു.

കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top