Section

malabari-logo-mobile

പന്തീരങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

HIGHLIGHTS : കൊച്ചി: പന്തീരങ്കാവില്‍ യു എ പി എ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏതെങ്കിലും ഒരു ലഘുലേഖയോ പുസ്തകമോ കൈവശം വെച്ചു

കൊച്ചി: പന്തീരങ്കാവില്‍ യു എ പി എ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏതെങ്കിലും ഒരു ലഘുലേഖയോ പുസ്തകമോ കൈവശം വെച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്താന്‍ ആവില്ലെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. യുഎപിഎ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതെസമയം അലനും താഹയ്ക്കും മാവേയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിന് തെളിവുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു പോലീസ് കോടതിയില്‍ കൊടുത്തത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.

sameeksha-malabarinews

ഫോറന്‍സിക് പരിശോധന രേഖകളും ഡിജിറ്റല്‍ തെളിവുകളും കേസ് ഡയറിയും അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

നവംബര്‍ രണ്ടാം തിയ്യതിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!