Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം;മോഷ്ടാവ് പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി പിടിയിലായി.തമിഴാനാട് ദുല്‍ഖര്‍ലൈന്‍ രാമനാദപുരം സ്വദേശി സെയ്ദ് അലി (28)യാണ് പരപ്പനങ്ങ...

പരപ്പനങ്ങാടി: പച്ചക്കറിക്കടയ്ക്ക് തീയിട്ട് മോഷണം നടത്തിയ പ്രതി പിടിയിലായി.തമിഴാനാട് ദുല്‍ഖര്‍ലൈന്‍ രാമനാദപുരം സ്വദേശി സെയ്ദ് അലി (28)യാണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. ഇയാള്‍ അയ്യപ്പന്‍കാവിലാണ് ഇപ്പോള്‍ താമസം.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അഞ്ചപ്പുരയിലെ എം എം വെജിറ്റബില്‍ മൊത്തവില്‍പ്പന കടയ്ക്ക് തീപിടിച്ചത്. തീ കണ്ടയുടന്‍ ഒടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് തീ അണച്ചതിനാല്‍ വന്‍ തീപിടുത്തം ഒഴിവാവുകയായിരുന്നു.

sameeksha-malabarinews

പ്രതി കടയ്ക്ക് തീയിടുകയും കടയിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.

പരപ്പനങ്ങാടി സിഐ വിനോദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

പരപ്പനങ്ങാടിയില്‍ പച്ചക്കറിക്കടക്ക് തീപിടിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!