ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം: ദില്ലി ജുമാ മസ്ജിദ് സന്ദര്‍ശിക്കാം

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആസാദ് ഡിസംബര്‍ 21ന് പൂലര്‍ച്ചെയാണ് അറസ്റ്റിലായത്. ഇന്നലെ ആസാദിന്റെ ജ്യാമേപേക്ഷ പരിഗണിക്കുമ്പോള്‍ ദില്ലി പോലീസിനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

നിരവധി ഉപാധികളോടെയാണ് ജാമ്യം. അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും സഹറന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയി വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. എന്നിവയാണ് ഉപാധികള്‍

എന്നാല്‍ ദില്ലി ജുമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവിശ്യം കോടതി അംഗീകരിച്ചു.

.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •