Section

malabari-logo-mobile

ബഹ്‌റൈനില്‍ എല്ലാ പ്രവാസി തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കുന്നു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളുടെയും ശമ്പളം ബാങ്കുകള്‍ വഴി നല്‍കണമെന്ന നിയമം ഉടനെ തന്നെ നടപ്പില്‍ വരുത്തണമെന്ന നിയമം ഉടന്‍ പ്രാബല...

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളുടെയും ശമ്പളം ബാങ്കുകള്‍ വഴി നല്‍കണമെന്ന നിയമം ഉടനെ തന്നെ നടപ്പില്‍ വരുത്തണമെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. പുതിയ വേതന സംരക്ഷണ സംവിധാനം അടുത്ത വര്‍ഷം ജനുവരി മുതല്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കാര്യം നടപ്പിലാക്കുന്നത്.

രാജ്യത്ത് ജോലി ചെയ്തുവരുന്ന താഴ്ന്ന വരുമാനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഈ നിയമം നടപ്പിലാകുന്നത് ഏറെ സഹായകരമായിരിക്കും. ശമ്പള സ്ലിപ്പ് പോലുമില്ലാതെയാണ് ഈ വിഭാഗങ്ങള്‍ക്ക് വേതനം നല്‍കി വരുന്നത്. ഇത് ഇവര്‍ക്കെതിരെയുള്ള കടുത്ത സാമ്പത്തിക ചൂഷണത്തിനും ശമ്പളം നിഷേധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയും ഇവാലറ്റുകള്‍ വഴിയും മറ്റു മാര്‍ഗങ്ങള്‍ മുഖേനയും ശമ്പളം നല്‍കുന്ന കാര്യവും പഠനവിധേയമാക്കും. ഈ പുതിയ നിയമം തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടായി തീരരുതെന്നും നിര്‍ദേശമുണ്ട്. വേതന സംരക്ഷണ സംവിധാനം കുവൈത്ത് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിട്ടുണ്ട്. ഇത് പ്രകാരം പ്രവാസികള്‍ തൊഴിലെടുക്കുന്ന കമ്പനികള്‍ അവരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. ശമ്പളം മുടങ്ങിയാല്‍ ഭാവിയില്‍ വിസ പെര്‍മിറ്റ് അനുവദിക്കാത്ത സ്ഥിതിയുണ്ടാകും. ശമ്പളം ലഭിക്കുന്നില്ല എന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കിടയിലുള്ള പ്രധാന പരാതികളിലൊന്നാണ്.

sameeksha-malabarinews

പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സിബിബി) വിവിധ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടിവുമാര്‍ക്ക് അവരുടെ അഭിപ്രായം തേടി കത്തയച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!