ബഹ്‌റൈനില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു

മനാമ: മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു. നിലമ്പൂര്‍ സ്വദേശി അസീര്‍(37) ആണ് മരിച്ചത്. ഗുദൈവിയിലെ താമസ്ഥലത്തെ കെട്ടിടത്തില്‍ നിന്നാണ് വീണത്.

നേരത്തെ ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഇദേഹം വിസ കാലവധി കഴിഞ്ഞ് നാട്ടിലേക്ക് പോവുകയും പിന്നീട് വീണ്ടും ജോലി തേടി വിസിറ്റിങ് വിസയില്‍ എത്തിയതായിരുന്നു.

ഭാര്യും രണ്ട് മക്കളും നാട്ടിലുണ്ട്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles