Section

malabari-logo-mobile

ബഹ്‌റൈനില്‍ ദുരിതാവസ്ഥയിലുള്ള ലേബര്‍ ക്യാമ്പുകള്‍ മുനിസിപ്പില്‍ അധികൃതര്‍ സന്ദര്‍ശിച്ചു

HIGHLIGHTS : മനാമ: ദുരിതാവസ്ഥയിലുള്ള ലേബര്‍ ക്യാമ്പുകള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മസെ അഹമ്മദ് അല്‍ ഒമ്രാന്‍ സന്ദര്‍ശിച്ചു. ബഹ്‌റൈന്‍ പോലുള്ള ഒരു ...

മനാമ: ദുരിതാവസ്ഥയിലുള്ള ലേബര്‍ ക്യാമ്പുകള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മസെ അഹമ്മദ് അല്‍ ഒമ്രാന്‍ സന്ദര്‍ശിച്ചു. ബഹ്‌റൈന്‍ പോലുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള ജീവിത രീതികള്‍ അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു. അല്‍ മുഅറ്റസിം അവന്യൂവിലെ റോഡ് നമ്പര്‍ 421 ല്‍ ഉള്ള 304 ബ്ലോക്കിലെ വൈദ്യുതിയും ജലവിതരണവും ഇല്ലാതെ ദുരിതത്തിലുള്ള ലേബര്‍ ക്യാമ്പുകളിലാണ് അദേഹം സന്ദര്‍ശനം നടത്തിയത്. ഇത്തരത്തിലുളള താമസ സ്ഥലങ്ങള്‍ ഒരു നാഗരിക ജീവിതരീതിയല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പുകളിലെ തൊഴിലാളികളുടെ ദുരിതാവസ്ഥകളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സംഘം പരിശോധന നടത്തിയത്.

sameeksha-malabarinews

ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി, ജലവിതരണ കണക്ഷനുകള്‍ കട്ട് ചെയ്തത്.ഇവിടെ വൈദ്യുതി ജംഗ്ഷന്‍ ബോക്‌സുകള്‍ പൂര്‍ണമായും തുറന്നിരിക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഷോര്‍ട് സര്‍ക്യൂട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നതും വളരെ അപകടകരമായ അവസ്ഥയിലാണ്. ഇത് ഇവിടെ കഴിയുന്ന തൊഴിലാളികളുടെ ജീവനു തന്നെ ഭീഷണിയായ അവസ്ഥയാണെന്നും കെട്ടിടങ്ങള്‍തന്നെ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്നും അല്‍ ഒമ്രാന്‍ മുന്നറിയിപ്പു നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!