Section

malabari-logo-mobile

ബഹറൈനില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന അനധികൃത എഞ്ചിനിയര്‍മാരെ പിടികൂടും

HIGHLIGHTS : മനാമ : ബഹറൈനില്‍ നിര്‍മ്മാണ മേഖലയില്‍ ലൈസന്‍സ് ഇല്ലാത്ത എഞ്ചിനിയര്‍മാര്‍ക്ക് അവരുടെ ജോലി ചെയ്യാനാവില്ല.

മനാമ : ബഹറൈനില്‍ നിര്‍മ്മാണ മേഖലയില്‍ ലൈസന്‍സ് ഇല്ലാത്ത എഞ്ചിനിയര്‍മാര്‍ക്ക് അവരുടെ ജോലി ചെയ്യാനാവില്ല. പലയിടങ്ങളിലും ലൈസന്‍സില്ലാത്ത എഞ്ചിനിയര്‍മാര്‍ ജോലിചെയ്തുവരുന്നുണ്ടെന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.  കാലവധി കഴിഞ്ഞിട്ടും പുതുക്കാതെ കാലഹരണപ്പെട്ട ലൈസന്‍സ് കൈവശമുള്ളവരെയും ജോലിയെടുക്കാന്‍ അനുവദിക്കിക്കല്ല.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് എഞ്ചിനിയീറിങ്ങ് പ്രോഫഷനലുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുളള കൗണ്‍സിലായ സിആര്‍പിഇപി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ഇത്തരത്തില്‍ ലൈസന്‍സില്ലാതെ ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു.

sameeksha-malabarinews

വ്യാപകമായി ഇത്തരത്തില്‍ ലൈസന്‍സില്ലാത്തവര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!