ഫെയ്‌സ്ബുക്കിലൂടെ രാജിവെച്ച ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

പരപ്പനങ്ങാടി : ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിക്കുകയും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. പരപ്പനങ്ങാടി നെടുവ ലോക്കല്‍കമ്മറ്റിക്ക് കീഴിലുള്ള കീഴ്ചിറ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍കരീമിനെയാണ് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് പ്രാഥമികഅംഗത്വത്തില്‍ നിന്നും സിപിഎം ജില്ലാകമ്മറ്റി പുറത്താക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അബ്ദുല്‍കരീം സിപിഎമ്മിന്റെ മദ്യനയത്തേയും, നേതാക്കളുടെയും മക്കളുടെയും ജീവിതശൈലിയേയും വിമര്‍ശിച്ചുകൊണ്ടും ഫെയ്‌സബുക്ക് പോസ്റ്റിട്ടത്. കണ്ണുരിലെ അക്രമരാഷ്ട്രീയത്തെയും ലൈവ് വീഡിയോയിലുടെ കുറ്റപ്പെടുത്തിയിരുന്നു. അന്ന് പ്രദേശിക സിപിഎം നേതൃത്വം ഇതിനെതിരെ പ്രതികരിക്കുവാന്‍ തയ്യാറായിരുന്നില്ല.

ഈ വീഡിയോ ആകട്ടെ സമുഹ്യമാധ്യമങ്ങളിലുടെ ഏറെ വൈറലായിരുന്നു

Share news
error: Content is protected !!
Scroll to Top