Section

malabari-logo-mobile

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം ; ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനുപമ അനിശ്ചിതകാല സമരം ആരംഭിച്ചു

HIGHLIGHTS : Baby adoption incident; Anupama started an indefinite strike in front of the Child Welfare Committee

തിരുവനന്തപുരം : പേരൂര്‍ക്കട കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനുപമ അനിശ്ചിതകാല സമരം ആരംഭിച്ചു.

കേസില്‍ അന്തിമ വിധി വരുന്നത് വരെ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ എന്നിവരെയും നീക്കണമെന്നും ആവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്.

sameeksha-malabarinews

മന്ത്രി വീണ ജോര്‍ജിനെയും പ്രതിപക്ഷ നേതാവ്‌
വി ഡി സതീശന്‍ എന്നിവരെയും നേരില്‍ കണ്ട് അനുപമ ആശങ്ക അറിയിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സി ഡബ്ല്യു സി യുടെ ഭാഗത്തുനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അനുപമ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!