കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണും, 2018ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായും മന്ത്രി പി പ്രസാദ്

തിരുവനന്തപുരം : കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണും, ഇക്കാര്യം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി പി പ്രസാദ് നിയമസഭയിൽ അറിയിച്ചു.

216.3കോടിയുടെ നഷ്ടമാണ് ഒക്ടോബറിലുണ്ടായ പ്രളയത്തിൽ ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018 ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായും മന്ത്രി പറഞ്ഞു.

ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതൽ ആയി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top