Section

malabari-logo-mobile

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം; കേരള ആന്ധ്ര തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

HIGHLIGHTS : Extreme low pressure in the Bay of Bengal; Vigilance on the coasts of Andhra Pradesh, Tamil Nadu and Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പോണ്ടിച്ചേരിക്ക് സമീപ കരയില്‍ പ്രവേശിക്കാന്‍ ആണ് സാധ്യത.

കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാകില്ല എന്നാണ് വിലയിരുത്തല്‍ എങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് എന്നിങ്ങനെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

sameeksha-malabarinews

നവംമ്പര്‍ 10 മുതല്‍ 14 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!