
തമിഴ്‌നാട് : തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു, ചെന്നൈ ഉള്‍പ്പെടെ ആറു ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഞ്ചിപുരം , ചെങ്കല്‍ പേട്ട്, വിഴിപുരം, തിരുവള്ളൂര്‍ , തിരുവണ്ണാമല ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ചെന്നൈയില്‍ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച മഴ നിര്‍ത്താതെ തുടരുകയാണ്. സംസ്ഥാനത്തെ 24 ജില്ലകളില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതലായി ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേന കളെയും അഗ്‌നി രക്ഷ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ മാത്രം 146 ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.




