തിരൂര്‍ മാര്‍ക്കറ്റിലും ബസ്റ്റാന്റിലും കടകളില്‍ മോഷണം നടത്തിയ 2 പേര്‍ പിടിയില്‍

തിരൂര്‍:തിരൂര്‍ മാര്‍ക്കറ്റിലേയും ബസ്റ്റാന്റ്‌റിലേയും കടകളില്‍ മോഷണം നടത്തിയ രണ്ട് പ്രതികളെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. എടപ്പാള്‍ കരിങ്കല്ലത്താണി സ്വദേശി മുക്കത്തില്‍ വീട്ടില്‍ റഫീഖ് ( 34), മംഗലം ചേന്നര സ്വദേശി ചിറമ്മല്‍ പറമ്പില്‍ മുഹമ്മദ് ഷാഫി (36)എന്നിവരെയാണ് തിരൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി തിരൂര്‍ പോലീസ് പട്രോളിംഗിനിടെ ബസ്റ്റാന്റ്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ രാമനാട്ടുകര സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

പ്രതികള്‍ രണ്ടു മാസം മുന്‍മ്പ് സമാനമായ കുറ്റത്തിന് കോഴിക്കോട് നല്ലളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു ,രണ്ടാഴ്ച മുന്‍പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
കോഴികോട് മലപ്പുറം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും സമാന കേസിലെ പ്രതികളാണ് ഇരുവരും.

Share news
error: Content is protected !!
Scroll to Top