കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരുകോടി 90 ലക്ഷം രൂപയുടെ നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്.

2.8 കിലോഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഹനീഫ ബഹ്‌റൈനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണം തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍ ചന്ദ്രന്‍ ഷാര്‍ജയില്‍ നിന്നും 355 ഗ്രാം സ്വര്‍ണ്ണം മലപ്പുറം സ്വദേശി അബ്ദുല്‍ജലീല്‍ ഷാര്‍ജയില്‍ നിന്നുമാണ് കൊണ്ടുവന്നത്.

ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചും ജലീല്‍ ശരീരത്തിലൊളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Share news
error: Content is protected !!
Scroll to Top