തിരുന്നാവായ:സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു .നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതെസമയം വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




