Section

malabari-logo-mobile

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍;കൃത്യം നടത്തിയത് നീതു തനിച്ച്;കാമുകനുമൊത്തുള്ള ബന്ധം തുടരാന്‍

HIGHLIGHTS : Baby abduction; Neetu alone committed the crime

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാമുകന് പങ്കില്ലെന്ന് കോട്ടയം എസ്പി ഡി.ശില്‍പ. കൃത്യം നിര്‍വഹിച്ചത് നീതു തനിച്ചാണ്. തന്റെ കാമുകനായ ബാദുഷയുമായുള്ള ബന്ധം തുടരാനായാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

നീതു രണ്ടുവര്‍ഷത്തോളമായി ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് ബന്ധം തുടരാനായി നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

sameeksha-malabarinews

നേരത്തെ നീതു ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പോയിരുന്നു. ഇക്കാര്യം കാമുകനായ ബാദുഷയെ അറിയിച്ചിരുന്നില്ല. താന്‍ പ്രസവിച്ച കുഞ്ഞെന്ന വ്യാജേന തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുക എന്നതായിരുന്നു നീതു ലക്ഷ്യം വെച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ വീഡിയോ കോളിലൂടെ കാമുകന് കാണിച്ച് കൊടുത്തിരുന്നു നീതു. കുഞ്ഞിനെ തന്റെ സ്വന്തം കുട്ടിയായി വളര്‍ത്താനായിരുന്നു ശ്രമം.

അതെസമയം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കാമുകന് പങ്കില്ലെങ്കിലും ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ നീതുവില്‍ നിന്ന് പണം തട്ടിയെടുത്തതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

രഹ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നീതുവിനെ പിടികൂടാന്‍ കഴിഞ്ഞതെന്നന് എസ് പി ഡി. ശില്‍പ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!