കോഴിക്കോട്:മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്. മലപ്പറം തേഞ്ഞിപ്പലം സ്വദേശിയാണ് ആദര്‍ശ്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ആദര്‍ശ് ചാടിയത്. ഇടത് കൈ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്ന് തിരിച്ച് എത്തിത്.
സംഭവത്തില്‍ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




