മയിലിനെ കറി വെച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

പൊന്നാനി: മയിലിനെ കറിവെച്ച സംഭവത്തില്‍ പൊന്നാനിയില്‍ ഒരാള്‍ പിടിയിലായി. പൊന്നാനി കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.

എടപ്പാള്‍ റോഡില്‍ തുയ്യത്ത് ജനവാസ മേഖലയില്‍ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതോടെ നാടോടി സംഘം ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ പിടിയിലാവുകയായിരുന്നു. ആന്ധ്ര സ്വദേശിയായ ശിവ എന്നയാണ് പിടിയിലായത്. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top