Section

malabari-logo-mobile

അസ്മി ചെമ്മാട് സോണല്‍ ഫെസ്റ്റ് ഞായറാഴ്ച എം.ഐ സ്‌കൂളില്‍

HIGHLIGHTS : Azmi Chemmad Zonal Fest Sunday at MI School

പരപ്പനങ്ങാടി: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അസ്മി(അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ചെമ്മാട് സോണല്‍ ആര്‍ട്‌സ് ഫെസ്റ്റ് ‘ആര്‍ട്ടാലിയ – 2023’ ഞായറാഴ്ച്ച പരപ്പനങ്ങാടി പുത്തന്‍പീടിക മുനവ്വിറുല്‍ ഇസ്ലാം (എം.ഐ) ഇംഗ്ലീഷ് സ്‌കൂള്‍ കാംപസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അസ്മിയില്‍ അഫിലിയേറ്റ് ചെയ്ത 15ഓളം സ്ഥാപനങ്ങളിലെ 300ലധികം പ്രതിഭകള്‍ 32 മത്സര ഇനങ്ങളില്‍ മാറ്റുരക്കും. രാവിലെ 9.30ന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. പി.വി കുഞ്ഞിമരക്കാര്‍ അധ്യക്ഷനാകും. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ പി.പി.സി മുഹമ്മദ്, അസ്മി കണ്‍വീനര്‍ സയ്യിദ് അനീസ് ജിഫ്രി തങ്ങള്‍, അസ്മി ഫെസ്റ്റ് കണ്‍വീനര്‍ ഷാഹുല്‍ ഹുദവി സംസാരിക്കും.

sameeksha-malabarinews

വൈകീട്ട് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും. അസ്മി എ.ഡി പി.പി.സി മുഹമ്മദ്, സ്വാഗത സംഘം ചെയര്‍മാന്‍ പി.വി കുഞ്ഞിമരക്കാര്‍, പ്രിന്‍സിപ്പള്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ കണ്ണന്തളി, മാനേജര്‍ ടി.പി കുഞ്ഞുകോയാമുട്ടി, പി.ടി.എ പ്രസിഡന്റ് നവാസ് ചിറമംഗലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!