HIGHLIGHTS : Auto theft: Suspect arrested
മലപ്പുറം നഗരത്തിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. മണ്ണാർക്കാട് വാഴംപുറം സ്വദേശി പാലോട്ട് വീട്ടിൽ സന്ദീപ് കുമാറിനെ (27)യാണ് മലപ്പുറം പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ജൂൺ 12ന് മലപ്പുറം എയുപി സ്കൂളിനുസമീപം നിർത്തിയിട്ടിരുന്ന ഓട്ടോയാണ് മോഷ്ടിച്ച് കടത്തിയത്.


മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികുടിയത്. ചോദ്യം ചെയ്യലിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളുടെ ബാറ്ററി പ്രതി മോഷണം നടത്തിയതായും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു