ലഡാക്ക്: ലഡാക്കിലെ കാര്‍ഗിലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടോടെയാണ് ദ്രാസില്‍ സ്‌ഫോടനമുണ്ടാകുന്നത്. ആക്രി സാധനങ്ങള്‍ വില്ക്കുന്ന മേഖലയാണിത്. എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ചില റിപ്പോര്‍ട്ട് അനുസരിച്ച് പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഒരു സൂചന പുറത്തുവരുന്നുണ്ട്.
പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




