ഓണസമ്മാനമായി കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ ലഭിച്ചു. സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കൊണ്ടിരുന്ന എറണാകുളം വേളാങ്കണ്ണി എക്‌സ്പ്രസ് സ്ഥിരം ട്രെയിനായി ആഴ്ചയില്‍ രണ്ടു ദിവസം അനുവദിച്ചു. നിലവില്‍ ഒരു ദിവസമായിരുന്നു. തിരുപ്പതിയില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്കായി കൊല്ലത്തേക്ക് മറ്റൊരു ട്രെയിനും റയില്‍വേ അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ആഴ്ചയില്‍ രണ്ടു ദിവസം ഓടും.
കൂടാതെ പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മലബാര്‍ എക്‌സപ്രസിന് പട്ടാമ്പിയിലും സമ്പര്‍ക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിനും ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. . പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ നീട്ടി. ദീര്‍ഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകള്‍ കിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മാധ്യമങ്ങളോട് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




