HIGHLIGHTS : Auto overturned after being hit by a car on National Highway Puttanathani
കോട്ടക്കല്‍: ദേശീയപാത 66 പുത്തനത്താണി ചുങ്കത്തിന് സമീപം കാറിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം. കോട്ടക്കല്‍ ഭാഗത്തുനിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ഓട്ടോയെ അതെ ദിശയില്‍നിന്ന് കാര്‍ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ മറികടക്കാന്‍ കാര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഓട്ടോ യാത്രക്കാരനായ മൂച്ചിക്കല്‍ സ്വദേശിക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോ മറിഞ്ഞതോടെ ഇദേഹത്തിന്റെ കാല്‍ ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുരയായിരുന്നു.

നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇവര്‍ വളാഞ്ചേരിയിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു