തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിംഗ് പൂളില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. എടവണ്ണ പുത്തലവന്‍ അബ്ദുള്ള കുട്ടിയുടെ മകന്‍ ഷെഹന്‍(22) ആണ് മരിച്ചത്.
ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കണ്ടശേഷം ഇന്ന് പുലര്‍ച്ചെ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ സ്വിമ്മിംഗ് പൂളില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ഒപ്പുമുണ്ടായിരുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഇന്റഗ്രേറ്റഡ് പി.ജി വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെഹന്‍. മാതാവ് : റുമാനത്ത്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




