Section

malabari-logo-mobile

ആറ്റിങ്ങല്‍ സംഭവം: പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് 15 ദിവസത്തെ നല്ലനടപ്പിന് ഡിജിപി നിര്‍ദ്ദേശം

HIGHLIGHTS : Attingal incident: DGP orders 15-day good conduct for pink police officer

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ആക്ഷേപിച്ച സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൗബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും, മൂന്നാം ക്ലാസുകാരി മകളേയും ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയായ രജിത പരസ്യമായി വിചാരണ ചെയ്തത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തി. ഇതോടെയാണ് രജിതയെ പിങ്ക് പൊലീസില്‍ നിന്ന് കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം, തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഉത്തരവിറക്കിയത്.

sameeksha-malabarinews

ഇവര്‍ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റമാരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, പോലീസ് ഉദ്യോഗസ്ഥ ക്ഷമ ചോദിക്കണമായിരുന്നുവെന്നും, അതുണ്ടായില്ലെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!